പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ അറസ്റ്റിലായവരുടെ എണ്ണം 1558 ആയി. 337 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 834 പേരെ കരുതല്‍ തടങ്കിലിലുമാക്കി. 117 പേരാണ് തിങ്കളാഴ്ച മാത്രം അറസ്റ്റിലായത്.
ഹര്‍ത്താല്‍ ദിന വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച് അക്രമത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും വ്യാപക അക്രമം നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് 70 കെഎസ്ആര്‍ടിസി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്.
Post a Comment