വർക്കല: ബസിൽ കടത്തിക്കൊണ്ടുവന്ന 30 ലക്ഷത്തിലധികം രൂപയുടെ മയക്കുമരുന്നുമായി നാലു പേർ അറസ്റ്റിൽ. മടവൂർ ഞാറയിൽക്കോണം കരിമ്പുവിള അമ്പിളിമുക്ക് കുന്നിൽ വീട്ടിൽ റിയാദ് (28), നാവായിക്കുളം ഞാറായിൽക്കോണം കരിമ്പുവിള ചരുവിള പുത്തൻവീട്ടിൽ അർഷാദ് (26), പൂന്തുറ മാണിക്യവിളാകം പുതുവൽ ഹൗസിൽ മുഹമ്മദ് ഹനീഫ (38), പെരുമാതുറ കൊട്ടാരംതുരുത്ത് അംഗതിൽ പത്തുവീട്ടിൽ ഷാഹിൻ (25) എന്നിവരാണ് പിടിയിലായത്.
96.20ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ജില്ല അതിർത്തിയായ ഇടവയിലാണ് മാരക മയക്കുമരുന്ന് കടത്ത് സംഘം ഡിസ്ട്രിക്റ്റ് ആന്റിനാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സിന്‍റെ പിടിയിലായത്
Post a Comment