Sep 30, 2022

കുണ്ടുതോട് കരിങ്കൽ കോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെയിറക്കി നാദാപുരം അഗ്നിരക്ഷാസേന.


തൊട്ടിൽപാലം :
കാവിലും പാറ പഞ്ചായത്തിലെ  കു ണ്ടുതോട് എന്ന സ്ഥലത്ത് കരിങ്കൽ കോറി നടത്തുന്നവർ തമ്മിലുള്ള തർക്കത്തെ  തുടർന്ന്, നടത്തിപ്പുകാരിൽ ഒരാളായ രതീഷ് (40) കുന്നു വിള  , കരിങ്കൽ കോറിയുടെ മുകൾ ഭാഗത്ത് കയറി ആത്മഹത്യാ ഭീഷണി മുഴക്കി ബന്ധുക്കളെയും
നാട്ടുകാരെയും പരിഭ്രാന്തി യിലാക്കി. പോലീസ് ഏറെ നേരം ശ്രമിച്ചിട്ടും പരിഹാരം കാണാൻ കഴിയാതെ വന്നപ്പോൾ, നാദാപുരം അഗ്നി രക്ഷാ സേനയെ വിളിക്കുകയും, തുടർന്ന് സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിനെ ഏൽപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only