തിരുവമ്പാടി : കൂടരഞ്ഞി റോഡിൽ അപകടകരമായ വിധത്തിൽ കുഴികൾ നിറഞ്ഞത് യാത്രക്കാർക്കും വാഹനങ്ങക്കും ഭീഷണി ആകുന്നു.
ചവലപ്പാറയ്ക്കു സമീപമാണ് കുഴികൾ കൂടുതലായി ഉള്ളത്. ഇവിടെ റോഡ് നവീകരിക്കാൻ വേണ്ടി ഒരു കലുങ്ക് നിർമിച്ചിരുന്നു. ഇതിന്റെ സമീപമാണ് വലിയ കുഴികൾ ഉള്ളത്.
മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ കുഴിയുടെ ആഴം അറിയാതെ നിരവധി വാഹനങ്ങൾ അപകടത്തിൽ ആകുന്നത് നിത്യസംഭവം ആണ്.
ഈ ഭാഗത്ത് റോഡിന് ഓട ഇല്ലാത്തതിനാൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
തിരുവമ്പാടി - കൂടരഞ്ഞി റോഡ് നവീകരണത്തിന് പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ട് കലുങ്കുകളുടെ പ്രവൃത്തി മാത്രമാണ് നടന്നത്. റോഡിലെ കുഴികളുടെ അപകടാവസ്ഥ പരിഹരിച്ച് യാത്രക്കാരുടെ ദുരിതം അകറ്റണമെന്ന ആവശ്യം ശക്തമാണ്
Post a Comment