. സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസുകാരി കടുത്ത ചൂടിനെത്തുടർന്നാണ് മരിച്ചത്. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് - സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് മരിച്ചത്.
അൽ വഖ്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർഡണിലെ വിദ്യാർത്ഥിനിയാണ് മിൻസ.രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോവുകയായിരുന്നു.
ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാൻ ബസ് എടുക്കാനെത്തിയപ്പോളാണ് കുട്ടിയെ കാണുന്നത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും. മിൻസയുടെ സഹോദരി മീഖ.
Post a Comment