കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മഞ്ഞ കടവ് ST കോളനിയിൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപ് നടത്തി.
കോളനി നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സബ്കലക്ടർ ശ്രീമതി. ചെൽസസിനി IAS പ്രസ്തുത സംഘത്തോടൊപ്പം കോളനി സന്ദർശിച്ചു. വാർഡ് മെമ്പർ ജെറീന റോയുടെ അധ്യക്ഷതയിൽ മഞ്ഞക്കടവ് ST ജന വിദ്യാ കേന്ദ്രത്തിൽ വെച്ച് നടത്തിയ മീറ്റിംഗിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് കോളനി നിവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിച്ചു.പഞ്ചായത്ത് പ്രഥമ പരിഗണന നൽകുന്നത് പട്ടിക വർഗ കോളനികളുടെ സമഗ്ര വികസനം മാത്രമാണ് എന്ന് പ്രസിഡന്റ് പറഞ്ഞു ജന വിദ്യാ കേന്ദ്രത്തിൽ ആരംഭിക്കുന്ന പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം സബ്കലക്ടർ നിർവഹിച്ചു. ലോ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധ നാടകം,ഗാനം എന്നിവ ശ്രദ്ധേയമായി. ട്രൈബൽ ഓഫീസർ സലീഷ്, മറ്റ് ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ, st പ്രമോട്ടർ, അംഗനവാടി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Post a Comment