തോട്ടുമുക്കം : തോട്ടുമുക്കം -ഫാത്തിമ എസ്റ്റേറ്റ് റോഡിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ബിജു കാരിക്കൂട്ടത്തിൽ ( ആശാരി ബിജു 42) ഇന്ന് രാവിലെ 7 മണിക്ക് മങ്കുഴിപാലത്തിനു താഴെ വെച്ച് കാട്ടുപന്നി യുടെ ആക്രമണത്തിന് ഇര ആയത്. ബിജുവിന്റെ വലതു കൈക്ക് സാരമായി പരിക്ക് പറ്റി.
മണാശ്ശേരി K M C T മെഡിക്കൽ കോളേജിൽ പ്രവേശിച്ച.ബിജുവിനെ തുടർന്ന് വിദഗ്ദാ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തോട്ടുമുക്കത്തും സമീപ പ്രദേശങ്ങളിലും കാട്ടുപന്നിയുടെ ശല്യം അതീവ രൂക്ഷമാണ്. പലപ്പോഴും ആളുകൾ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.
മലയോര മേഖലയായ തോട്ടുമുക്കം ഉൾപ്പെടുന്ന കൊടിയത്തൂർ പഞ്ചായത്തിലോ സമീപ പഞ്ചായത്തുകളിലോ കാട്ടുപന്നിയെ വെടി വെച്ചു കൊല്ലുവാനുള്ള ലൈസൻസ് ഉള്ള എം പാനൽ ഷൂട്ടർമാരുടെ അപര്യാപ്തത സ്ഥിതി അതീവ ഗുരുതരം ആക്കുന്നു.
ബന്ധപ്പെട്ട അധികാരികൾ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ഇനിയും അപകടങ്ങളും ദുരന്തങ്ങളും തുടർകഥകളാകും.
റിപ്പോർട്ട് : ബാസിത് തോട്ടുമുക്കം
Post a Comment