Sep 14, 2022

വീട്ടമ്മയുടെ നഗ്നചിത്രം ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് അയച്ച യുവാവ് അറസ്റ്റിൽ


വള്ളികുന്നം: പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് ഇലിപ്പക്കുളം തോട്ടിന്റെ തെക്കതിൽ സജിലേഷ് (24) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ മൊബൈൽ ഫോണിൽ നിരന്തരം വിളിച്ച് പ്രണയം നടിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.

ഇയാൾ നഗ്നചിത്രം യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്കാണ് സാമൂഹികമാധ്യമം വഴി അയച്ചത്. വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം. ഇഗ്‌നേഷ്യസ്, സബ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, സജൻ, ലാൽ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

ഒന്നരവർഷം മുമ്പ് ചൂനാടുള്ള സ്വർണക്കടയിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only