മയക്കുമരുന്ന് ഉപയോഗത്തിനെതിരേയും സുരക്ഷിത റോഡ് ഉപയോഗ ബോധവത്കരണത്തിനായും റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് 3204 ന്റെ നേതൃത്വത്തിൽ കേരള പോലീസും കേരള എക്സൈസ്, മോട്ടോര്‍വാഹന വകുപ്പുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ-റോഡ് സുരക്ഷ റാലിയായ 'റോട്ടറി റോപ് ' തിരുവമ്പാടിയിൽ എത്തിച്ചേര്‍ന്നു.
റാലിക്ക് തിരുവമ്പാടി ഹാരിസൺ ജംക്ഷനിൽ വച്ച് തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എ. അബ്ദു റഹ്മാന്റെ നേതൃത്വത്തിൽ പൗരസ്വീകരണം നല്കി.
തിരുവമ്പാടി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് അനീഷ് സെബാസ്റ്റ്യൻ, പ്രോഗ്രാം ഡയറക്ടർ പി.ടി. ഹാരിസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് തുടങ്ങിയവർ സ്വീകരണച്ചടങ്ങിന് നേതൃത്വം വഹിച്ചു.
ജാഥാ ക്യാപ്റ്റൻ ബിജോഷ് മാനുവൽ, വൈസ് ക്യാപ്റ്റൻ അനിൽ എന്നിവർ ബോധവത്കരണ സന്ദേശം നല്കി. ഹെല്‍ത്ത് ഇൻസ്പെക്ടർ എം സുനീർ, ശ്രീ തോമസ് വലിയപറമ്പൻ, എൻ. എസ്. സന്തോഷ്, ഡോ. ബെസ്റ്റി ജോസ് തുടങ്ങിയവർ സംസാരിച്ചു.
കാസർഗോഡ് ഗവ. ഹൈസ്കൂൾ അങ്കണത്തിൽ വച്ച് 16 വെള്ളിയാഴ്ച കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഉത്ഘാടനം നിർവ്വഹിച്ച റാലി 18 ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ ചേരുന്ന പൊതു സമ്മേളനത്തോടെ സമാപിക്കും.
Post a Comment