തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ തെരുവ് നായ ആക്രമണം. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആക്രമിക്കുകയാണ് തെരുവ് നായക്കൂട്ടം. പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. സ്കൂളിലേക്കും മദ്രസകളിലേക്കും പോയ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക് പോയ അധ്യാപകനും കടിയേറ്റു. കുട്ടികളെ ഒറ്റക്ക് പുറത്ത് അയക്കാൻ തന്നെ പല രക്ഷിതാക്കളും മടിക്കുകയാണ്.
പാലക്കാട് ഇന്ന് മാത്രം കുട്ടികൾ അടക്കം അഞ്ച് പേർക്കാണ് തെരുവ് നായയുടെ ആക്രമുണ്ടായത്. മേപ്പറമ്പ് സ്വദേശി നെതറിനെ തെരുവ് നായ കടിച്ചു. മേപ്പറമ്പ് നെല്ലിക്കാട് മദ്രസയിൽ പോയ കുട്ടികൾക്ക് നേരെ തെരുവ് നായ കുതിച്ചെത്തിയപ്പോൾ കുട്ടികളെ രക്ഷിക്കാൻ ചെന്നതായിരുന്നു നെതർ. കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളെ തെരുവ് നായ കടിച്ചത്. കാലിലും കൈയിലും കടിയേറ്റ നെതറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെന്മാറയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കും കടിയേറ്റു. അനശ്വര എന്ന കുട്ടിക്കായിരുന്നു സ്കൂളിലേക്ക് വരുന്ന വഴി തെരുവ് നായയുടെ കടിയേറ്റത്.
Post a Comment