Sep 23, 2022

"കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ പ്ലാസ്റ്റിക് വിമുക്തം. "


കൂടരഞ്ഞി :- സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിക്കപ്പെട്ടു. Green clean Campus എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജർ റവ.ഫാദർ റോയി തേക്കും കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. , വാർഡ് മെമ്പർ ശ്രീ ജോസ്മോൻ മാവറ , SS LPS ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി. ജോൺ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ സന്നദ്ധ സംഘടനകളായ NSS, നല്ല പാഠം, Seed Club കൾ തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ചടങ്ങിൽ വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിലായി വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലീന വർഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ സജി ജോൺ നന്ദിയും അറിയിച്ചു. 1 മുതൽ + 2 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഗ്രീൻ അംബാസിഡർമാരും നല്ലപാഠം, സീഡ് ക്ലബ്ബ് കൺവീനർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only