മുക്കം: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന ശീർഷകത്തിൽ മുക്കം സോൺ പരിധിയിലെ സുന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ മുക്കത്ത് മീലാദ് റാലി നടക്കും. വൈകീട്ട് 4 മണിക്ക് മുക്കം കടവ് പാലം മസ്ജിദ് ബുഖാരി പരിസരത്തു നിന്ന് ആരംഭിച്ച് മുക്കം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.
കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ്.എഫ്, എസ് ബി എസ് , എസ് എം എ,ജംഇയ്യത്തുൽ മുഅല്ലിമീൻ,പ്രവർത്തകർ സംബന്ധിക്കും.സംസ്ഥാന ജില്ല സോൺ നേതാക്കൾ നേതൃത്വം നൽകും. എസ്എസ്എഫ് ജില്ലാ സെക്രട്ടറി വാഹിദ് സഖാഫി കുളങ്ങര സന്ദേശ പ്രഭാഷണം നടത്തും.
Post a Comment