Sep 15, 2022

മുഖ്യമന്ത്രിക്ക് നേരെ തെരുവുനായ;കാലുകൊണ്ട് ആട്ടിയകറ്റി പൊലീസ്


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ തെരുവുനായ ഓടിയെത്തി. സുരക്ഷ ജീവനക്കാര്‍ നായയെ കാലുകൊണ്ട് ആട്ടിയകറ്റുകയായിരന്നു. ഡല്‍ഹിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി എകെജി ഭവനിലേക്ക് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം.  

കാറിന്റെഡോര്‍തുറന്നിറങ്ങാന്‍ തുടങ്ങവേ ആണ് തെരുവുനായമുഖ്യമന്ത്രിയുടെ അടുക്കലേക്ക്ഓടിയെത്തിയത്.ഉടന്‍കാറിന്റെസമീപമുണ്ടായിരുന്നു കേരള പൊലീസിലെ സുരക്ഷ ജീവനക്കാര്‍ നായയെ കാലു കൊണ്ട് ആട്ടിയകറ്റുകയായിരുന്നു. 

സംസ്ഥാനത്ത് തെരുവുനായ ആക്രമണംരൂക്ഷമായിരിക്കെ,വിഷയത്തില്‍ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു, നായകടി ശല്യം നേരിടാന്‍ എന്തു നടപടി ഉദ്ദേശിക്കുന്നു എന്നെല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only