മുക്കം:മുൻ എം.എൽ.എ ശ്രീ.ജോർജ് എം തോമസ് എം.എൽ.എ യുടെ ശ്രമഫലമായാണ് താഴെ തിരുവമ്പാടി- കുമാരനെല്ലൂർ- മണ്ടാംകടവ് റോഡ് ആധുനിക രീതിയിൽ പരിഷ്‌കരിക്കുന്നതിന് രണ്ട് റീച്ചുകളിലായി 5.5 കോടി രൂപ അനുവദിച്ചിരുന്നത്.പുതിയ കലുങ്കുകൾ, ആവശ്യമുള്ളിടത്ത് ഡ്രെയിനേജുകൾ,റോഡ് കട്ടിംഗും ഉപരിതലം ഉയർത്തലും,5.5 മീറ്റർ വീതിയിൽ ബി.എം & ബി.സി ടാറിംഗുമാണ് ഇരു പ്രവൃത്തികൾക്കുമായി ഉൾപ്പെടുത്തിയത്. കി.മി 0.000 മുതൽ 2.050 വരെയുള്ള ആദ്യ റീച്ച് പ്രവൃത്തിക്ക് 3 കോടി രൂപയും കി.മി. 2.050 മുതൽ 4.000 വരെയുള്ള രണ്ടാം റീച്ചിന് 2.5 കോടി രൂപയുമാണ് അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കി സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.ആദ്യ റീച്ച് സിബി എന്ന കരാറുകാരനും രണ്ടാം റീച്ച് അനിൽ ചാപ്പോത്തിൽ എന്ന കരാറുകാരനുമാണ് ലഭിച്ചത്.2021 മെയ മാസത്തിൽ ആരംഭിച്ച ഇരു പ്രവൃത്തികളുടെയും നിർമ്മാണ കാലാവധി 6 മാസമായിരുന്നു.വൈകി ആരംഭിച്ച ആദ്യ റീച്ചിൽ കുറച്ചു കൾവെർട്ടുകൾ ഭാഗികമായി നിർമ്മിക്കുകയും അൽപം സൈഡ് കെട്ട് നടത്തുകയും മാത്രമാണ് കരാറുകാരൻ ചെയ്തത്.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രവൃത്തി നടക്കാത്ത സാഹചര്യത്തിൽ ഈ കരാറുകാരനെ Risk & Cost ൽ ടെർമിനേറ്റഅ ചെയ്തു.കരാറുകാരൻ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാൽ 4 മാസത്തോളം വീണ്ടും വൈകി.ഈ പ്രവൃത്തി റീടെൻഡർ ക്ഷണിച്ചിട്ടുണ്ട്.10.10.2022 ന് ടെൻഡർ ഓപ്പൺ ചെയ്യും.ശേഷം പ്രവൃത്തി പുനരാരംഭിക്കും.
രണ്ടാം റീച്ചിന്റെ പ്രവൃത്തി നല്ല പരുോഗതിയിലാണ് ആരംഭിച്ചതെങ്കിലും കാലവർഷം ശക്തമായതിനാൽ സമയത്ത് തീർക്കാനായില്ല.മരംമുറി ,പോസ്റ്റ് മാറ്റൽ എന്നിവയും തടസ്സമായി.2022 മെയ് മാസത്തിൽ ടാറിംഗ് പൂർത്തീകരിക്കുന്നതിനായി WMM വരെ ചെയ്തതാണ്.പിന്നീട് പുരോഗതിയുണ്ടായില്ല.കരാറുകാരന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാൽ പ്രവൃത്തി സ്തംഭിച്ചിരിക്കുകയാണ്.16.09.2022 ന് നടന്ന് ഉന്നത തല യോഗത്തിൽ ടാറിംഗ് ആരംഭിക്കാൻ ഒരാഴ്ച സമയം നൽകിയിരുന്നു.അതിന് പ്രതികരണം ഇല്ലെന്ന് മാത്രമല്ല പ്രവൃത്തി മുന്നോട്ടു കൊണ്ടു പോകാൻ ആവില്ല എന്ന് അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ Risk & Cost ൽ ഈ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയേ മാർഗമുള്ളൂ.അതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.ബാലൻസ് എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചിനീയറിൽ നിന്ന് അനുമതി വാങ്ങി റീ ടെൻഡർ ചെയ്യുകയാണ് അടുത്ത നടപടി.അത് എത്രയും വേഗത്തിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലിന്റോ ജോസഫ് എം എൽ എ
Post a Comment