Sep 17, 2022

വയനാട്ടിൽ ചന്ദന വേട്ട കൊടുവള്ളി സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ


വയനാട്-കാറിൽ കടത്തുകയായിരുന്ന
ചന്ദനം വാഹന പരിശോധനക്കിടെ പൊലിസ്
പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ
സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ്
ചെയ്തു.
കൊടുവളളി സ്വദേശികളായ മൂത്തൻ വീട്ടിൽ
ജാഫർ (27), ചാലിയിൽ അബ്ദുൾ അസീസ്
(38), ഇവർക്ക് ചന്ദനം കൈമാറിയ കല്ലൂർ
ഇരിപ്പതൊടിയിൽ ഗോപി (69) എന്നിവരാണ്
അറസ്റ്റിലായത്.
മൂലങ്കാവിൽ ശനിയാഴ്ച വൈകിട്ട് 5
മണിയോടെ നടത്തിയ വാഹന
പരിശോധനക്കിടെയാണ്
കല്ലൂർ ഭാഗത്ത്
നിന്നും എത്തിയ കാറിൽ നിന്നും 23 കിലോ
ചന്ദനം പിടികൂടി. കഷ്ണങ്ങളാക്കിയ ചന്ദനം
ചാക്കിലാക്കി കാറിന്റെ ഡിക്കിയിലാണ്
സൂക്ഷിച്ചിരുന്നത്. ചന്ദനവുമായി പിടിയിലായ
ജാഫർ, അബ്ദുൾ അസീസ് എന്നിവരെ
ചോദ്യം ചെയ്തതിൽ നിന്നുമാണ് ചന്ദനം
കല്ലൂർ സ്വദേശി ഗോപിയിൽ നിന്നും
വാങ്ങിയതാണന്ന് പൊലിസിന് വിവരം
ലഭിച്ചത്.
തുടർന്ന് പൊലിസ് ഇരുവരുമായി കല്ലൂരിൽ
ഗോപിയുടെ വീട്ടിലെത്തി ഇയാളെയും
പിടികൂടുകയായിരുന്നു. ചന്ദനം വിൽപ്പന
നടത്തിയതിൽ ലഭിച്ച 40000 രൂപയും, ചന്ദനം
മുറിച്ച് കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച
വാളും പൊലിസ് കണ്ടെടുത്തു. സ്വകാര്യ
വ്യക്തിയുടെ ഭൂമിയിൽ നിന്നും വാങ്ങിയ
ചന്ദനമാണന്നാണ് ചോദ്യം ചെയ്യലിൽ ഗോപി
പൊലിസിനോട് പറഞ്ഞതെന്നാണ് വിവരം.
സബ് ഇൻസ്പെക്ടർ ജെ ഷജീമിന്റെ
നേതൃത്വത്തിലാണ് ചന്ദനം പിടികൂടിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only