അഞ്ചു വർഷം അധികാരത്തിലിരുന്നിട്ടും വിദ്യർഥികൾക്ക് വേണ്ടി കോളേജ് തുറന്നു കൊടുക്കാൻ ഒരു നിവേദനം പോലും ഇടതു മുന്നണിക്ക് നൽകാത്ത SFI ആണ് .അധികാരത്തിലേറി ആറു മാസത്തിനകം കോളേജ് ന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിറവേറ്റി വിദ്യാർത്ഥികൾക്ക് തുറന്നു കൊടുത്ത യു. ഡി. എഫ് ഭരണാസമിതിക്കെതിരെ രംഗത്ത് വരുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ ആമിന എന്നിവർ പറഞ്ഞു.
മുൻ എം.എൽ. എ സി മോയിൻകുട്ടി സാഹിബിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.5 കോടി രൂപ ചിലവഴിച്ച് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പുതുപ്പറമ്പിൽ ടോമിയും കുടുംബവും നൽകിയ ഒരു ഏക്കർ 20 സെൻറ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടം 5 വർഷമായി ചെറിയ ന്യൂനതകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്ക് തുറന്നു കൊടുക്കുന്നതിന് തടസ്സമായി നിൽക്കുകയായിരുന്നു.പുതിയ ഭരണസമിതി വന്നതിനുശേഷം കോവിഡ് പ്രതിസന്ധിയും പഞ്ചായത്തിൽ ഉദ്യോഗസ്ഥന്മാരുടെ കുറവും തുടക്കത്തിൽ പ്രയാസം സൃഷ്ടിച്ചെങ്കിലും അതിനെ അതിജീവിച്ചുകൊണ്ട് കുടിവെള്ള പ്രശ്നം, കെട്ടിടത്തിലേക്ക് റാമ്പ്, വൈദ്യുതീകരണം,കോളേജ് പെയിൻറിംഗ് എന്നിവ ചെയ്തു കൊടുക്കാൻ പുതിയ ഭരണസമിതിക്ക് സാധിച്ചു.എല്ലാ തടസ്സങ്ങളും പരിഹരിച്ച് കഴിഞ്ഞ അധ്യയന വർഷത്തിൽ തന്നെ കോളേജ് തുറന്നു പ്രവർത്തിച്ചു.എന്നാൽ കോളേജിലേക്കുള്ള റോഡിൻറെ തടസ്സങ്ങൾ തീർക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന്റെയും കോളേജ് പ്രിൻസിപ്പലിന്റെയും പി ടി എ യുടെയും നേതൃത്വത്തിൽ റോഡിനു വേണ്ടി രണ്ടര സെൻറ് സ്ഥലം വാങ്ങുകയും സ്ഥലത്തെ വലിയ പാറകൾ പൊട്ടിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി റോഡിൻറെ ടെൻഡർ നടപടികൾ 6 /1 /2022 ന് പൂർത്തിയാവുകയും അതിൻറെ ആദ്യഘട്ടമെന്നോണം സോളിംഗ് നടപടികൾ തുടങ്ങിയപ്പോൾ ആസ്തിയിലില്ലാത്ത റോഡ് പണി നടക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ട്പഞ്ചായത്തിൽ പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ റോഡ് പണി നിർത്തിവെക്കേണ്ടി വരികയും ചെയ്തു. ആസ്തി പ്രശനം പെട്ടന്ന് തന്നെ ഭരണ സമിതി പരിഹരിക്കുകയും 19/8/2022 ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മെറ്റീരിയൽ വർക്ക് ചെയ്യുന്നതിനു വേണ്ടി പ്രൊക്യുർമെന്റെ കമ്മിറ്റി കൂടുകയും ,25/8/2022 ന് തോട്ടക്കാട് വെച്ച് IHRD റോഡിന്റെ പ്രവർത്തനവുമായി യോഗം കൂടുകയും ചെയ്തു. ഇതിന്റെ ഭാഗമായി 27/8/2022 ന് മെറ്റീരിയൽ സപ്ലൈ ഏറ്റെടുത്ത വെന്റെർക്ക് മെറ്റീരിയൽ വിതരണം ചെയ്യുന്നതിന് അനുമതി നൽക്കുകയും ചെയ്തു. എന്നാൽ കടുത്ത മഴ കാരണം പ്രവൃത്തി നടത്താൻ ചെറിയ തടസ്സം വന്നത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുന്ന തോടൊപ്പം തന്നെ മെറ്റീരിയൽ ഇറക്കുകയും ചെയ്തു. മഴ കുറഞ്ഞാൽ ഉടൻ തന്നെ പ്രവൃത്തി തുടങ്ങുന്നതായിരിക്കും.
Post a Comment