ആപ്പ് വഴി കൊടുത്ത പണം തിരികെ
കിട്ടാനായി അനധികൃത ലോൺ ആപ്പ്
സംഘം വീട്ടമ്മയുടെയും കുട്ടികളുടേയും
മോർഫ് ചെയ്ത ചിത്രങ്ങൾ വാട്സ് ആപ്പ്
വഴി പ്രചരിപ്പിച്ചതിൽ മനം നൊന്ത് നാലംഗ
കുടുംബം ആത്മഹത്യ ചെയ്തു. അനധികൃത
ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി
സഹികെട്ടാണ് ആന്ധ്രയിൽ നാലംഗ
കുടുംബം ആത്മഹത്യ ചെയ്തിരിക്കുന്നത്.
ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി,
ഭർത്താവ് കൊല്ലി ദുർഗാ റാവു മക്കളായ
നാഗസായി, വിഖിത ശ്രീ എന്നവരാണ്
ജീവനൊടുക്കിയത്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ്
രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുർഗ
റാവു രണ്ട് ഓൺലൈൻ ആപ്പുകളിൽ
നിന്നായി വായ്പ എടുത്തത്. പെയിനങ്
തൊഴിലാളിയാണ് ദുർഗ റാവു. ഭാര്യ രമ്യ
ലക്ഷ്മി തയ്യൽ തൊഴിലാളിയും. മൂന്ന്
മാസങ്ങൾ കൊണ്ട് തന്നെ പലിശ പെരുകി
ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും
ഇരട്ടിച്ചു. പെയിന്റിങ് ജോലിക്ക് ശേഷം ഫുഡ്
ഡെലിവറി ജോലിയും ചെയ്ത് വായ്പ
തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട്
തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ
ഭാര്യയുടെയും മകളുടെയും മോർഫ് ചെയ്ത
ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി
സന്ദേശങ്ങൾ ലോൺ ആപ്പുകളിൽ നിന്നും
ലഭിച്ചു.
ചൊവ്വാഴ്ച ദുർഗറാവുവിന്റെ സിമ്മിലെ
കോൺടാക്ട് ലിസിറ്റിലുള്ളവരുടെ
വാട്ട്സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും
നാല് വയസുള്ള മകളുടെയും മോർഫ്
ചെയ്ത ചിത്രങ്ങൾ എത്തി. പിന്നാലെ ഈ
ചിത്രങ്ങൾ ഓൺലൈൻ പ്രചരിച്ചു. ഇതോടെ
വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ്ജിൽ
മുറിയെടുത്ത് കുടുംബം ആത്മഹത്യ
ചെയ്യുകയായിരുന്നു. കേസിൽ ആന്ധ്ര
സർക്കാർ വിശദമായ അന്വേഷണം തുടങ്ങി.
ആർബിഐ ചട്ടങ്ങൾ മറികടന്ന്
പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്ക്
എതിരെ നടപടിക്ക് മുഖ്യമന്ത്രി ജഗൻമോഹൻ
റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആന്ധ്രയിൽ ആറ് മാസങ്ങൾക്കിടെ
ഓൺലൈൻ ലോൺ ഭീഷണിയെ തുടർന്നുള്ള
നാലാമത്തെ ആത്മഹത്യയാണിത്.
Post a Comment