താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിനും, അമ്പായത്തോടിനും ഇടയിൽ എസ്റ്റേറ്റ് ഭൂമിയോട് ചേർന്ന ഒഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമാവുന്നത്.
രാപ്പകൽ ഭേതമില്ലാതെ ഈ ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനക്കാരും, ആവശ്യക്കാരും തമ്പടിക്കുകയാണ്.
ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാൾ കഴിഞ്ഞ ദിവസം 5 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.
ദേശീയ പാതയിൽ നിന്നും മാറി കെട്ടിടത്തിൻ്റെ പിന്നിലായി തോട്ട ഭൂമിയോട് ചേർന്ന ഭാഗത്താണ് ലഹരി മാഫിയകളുടെ താവളം. അതിനാൽ തന്നെ പെട്ടന്ന് ആരുടെയും ശ്രദ്ധയിൽ ഇവർ പെടാതെ പോവുന്നു.
മദ്യ മയക്കുമരുന്നുമാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Post a Comment