Sep 28, 2022

ഭാര്യയുടെ വീട്ടിൽ അർദ്ധരാത്രി ഭർത്താവിൻ്റെ മിന്നൽ പരിശോധന, വീട്ടു വരാന്തയിൽ ഉറങ്ങിക്കിടന്ന ബന്ധുവിന് കഴുത്തിൽ കുത്തേറ്റു


കല്ലറ: പിണങ്ങി കഴിയുന്ന ഭാര്യയുടെ വീട്ടിൽ അർദ്ധരാത്രി ഭർത്താവിൻ്റെ മിന്നൽ പരിശോധന, വീട്ടു വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ ബന്ധുവായ യുവാവിനാണ് കുത്തേറ്റത്.ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.




തിരുവനന്തപുരം കല്ലറ കെ.ടി കുന്ന് എം.ജി കോളനിയിൽ ബിജുവിനെ (40) കത്തികൊണ്ട് കുത്തിയ കാട്ടുംപുറം കൊല്ലുവിള സ്വദേശി സനുവിനെയാണ് (36) പാങ്ങോട് പൊലീസ് അറസ്റ്റുചെയ്തത്.

സനുവും ഭാര്യയും തമ്മിൽ കഴിഞ്ഞ ഒരുവർഷമായി പിണങ്ങി കഴിയുകയാണ്.


സനുവിന്റെ ഭാര്യയുടെ വീട്ടിൽ ബിജു സ്ഥിരമായി വരാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ സനു എത്തുകയായിരുന്നു.

ഈ സമയം വീടിന്റെ വരാന്തയിൽ ബിജു കിടന്നുറങ്ങുന്നതുകണ്ട് പ്രകോപിതനായാണ് സനു കഴുത്തിൽ കുത്തിയത്.

ബിജുവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only