കൂടരഞ്ഞി . വർദ്ധിച്ച് വരുന്ന തെരുവ് നായ ഭീഷണി സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും അതിനെതിരെ സർക്കാരിന്റെ സത്വരശ്രദ്ധയുണ്ടാകണമെന്നും മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവ് നായ,കാട്ട് പന്നി തുടങ്ങിയ ക്ഷുദ്രജീവികളെ കൈകാര്യം ചെയ്യാൻ പ്രാഥമിക ഭരണകൂടങ്ങൾക്ക് അനുവാദം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന മാലിന്യ സംസ്കരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം സി കെ കാസിം ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം വി എ നസീർ, ആവാസ് തിരുവമ്പാടി പ്രസിഡൻറ് സുന്ദരൻ പ്രണവം, അബ്ദുൽ റഷീദ് അൽ ഖാസിമി, പി പി കബീർ, ഷാജി തെക്കൻ ചേരി, മുജീബ് കാട്ടിലക്കണ്ടി, ഷാഹിർ നൈനു കുന്നേൽ, അബ്ദുൽ ഖാദർ ചെറിയടത്ത്, ഷമീർ പുത്തൻവീട്ടിൽ, അലവി പള്ളിയാളി, ജലീൽ പാലയം പറമ്പിൽ, ഷാഹുൽ നൈനു കുന്നേൽ
എന്നിവർ സംസാരിച്ചു
Post a Comment