മുക്കം.ലോക ഹൃദയാരോഗ്യ ദിനത്തിൻ്റെ ഭാഗമായി ' നല്ല ആരോഗ്യത്തിനായി ഹൃദയത്തെ സംരക്ഷിക്കൂ..' എന്ന സന്ദേശവും ഉയർത്തി പിടിച്ച് മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാരത്തോൺ സംഘടിപ്പിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ മോനുദ്ദീൻ പി.പി ഉദ്ഘാടനം നിർവഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളകര ഫ്ലാഗ് ഓഫ് നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെറീൻ കെ.എം നേതൃത്വം കൊടുത്ത പരിപാടിയിൽ അധ്യാപകരായ ബിനി, ഷബീബ, ഷഹൽ തുടങ്ങിയവരും പങ്കെടുത്തു.മുക്കം വെൻറ് പൈപ്പ് പാലത്തിന് സമീപത്തു നിന്ന് തുടങ്ങിയ യാത്ര മുക്കം അങ്ങാടി ചുറ്റി വിദ്യാലയത്തിൽ അവസാനിച്ചു.
Post a Comment