മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ ആരംഭിക്കാനിരിക്കുന്ന ഗ്രെയ്സ് പാർക്കിന്റെ സ്ഥലമെടുപ്പിനായി ഒക്ടോബർ 24, 25 തിയ്യതികളിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ വിഭവ സമാഹരണത്തിന് കാമ്പസുകളിൽ തുടക്കം കുറിച്ചു.
വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലഹരിയിൽ നിന്ന് മുക്തരാക്കുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, മാനസിക രോഗ ചികിത്സാ കേന്ദ്രം, പ്രായം ചെന്നവർക്കുള്ള ഡെ കെയർ സെന്റർ എന്നിവയാണ് ഗ്രെയ്സ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്.
മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കാരശ്ശേരി അടക്കം എട്ട് പഞ്ചായത്തുകളെ ഉൾപ്പെടുത്തി നടത്തുന്ന
ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി ഗ്രെയ്സ് സ്റ്റുഡന്റ്സ് വിംഗിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് , തെരുവ് നാടകം, സ്ക്രാപ്പ് ചലഞ്ച്, 51 രൂപ ചലഞ്ച് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
അമ്പത്തി ഒന്ന് രൂപ ചലഞ്ചിന്റെ ഉദ്ഘാടനം മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ സ്റ്റുഡന്റ്സ് വിംഗിന്റെ നേതൃത്വത്തിൽനടന്നു.
പ്രിൻസിപ്പൽ റംലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ, അധ്യാപികമാരായ അഷൂറ ബാനു, പ്രഭ, ബിജിന , രേഷ്മ, സാബിറ, ഖൈറുന്നീസ, അജിത, സീന നസീർ , സജ്ന , ഹസ്ന , ഫാത്തിമ നസ്‌ല , അമീൻ, സലീം തോട്ടത്തിൽ, ഷഫീഖ് ചേന്ദമംഗല്ലൂർ, അംജദ് , തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment