മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥി യുവജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്കായുള്ള ഡെ കെയർ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രം തുടങ്ങിയവ നിർമ്മിക്കുന്നതിന്റെ ധനശേഖരണാർത്ഥം ഒക്ടോബർ 24, 25 തിയതികളിൽ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി തിരുവമ്പാടിയിൽ സ്വാഗതസംഘം രൂപീകരിച്ചു.
വാർഡ് അംഗം ബാവ അധ്യക്ഷത വഹിച്ചു. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ , കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് മുക്കം ഏരിയ ജനറൽ സെക്രട്ടറി
അഷ്റഫ് കൂളിമാട്, തുടങ്ങിയവർ പദ്ധതി
വിശദീകരിച്ചു.
കെ എ അബ്ദുറഹ്മാൻ , അബൂബക്കർ മൗലവി, അബ്ദുസമദ് പേക്കാടൻ, അസൈനാർ ഓമശ്ശേരി , ഷൗക്കത്തലി കൊല്ലത്തിൽ , ഇസഹാക്ക് ഊരാത്തൊടി , റിയാസ് പുള്ളിയിൽ , ദിനീഷ് കൊച്ചു പറമ്പിൽ, അസീസ് ആലങ്ങാടൻ, കബീർ ആലുങ്ങതൊടി തുടങ്ങിയവർ സംസാരിച്ചു.
വിഭവ സമാഹരണത്തിന്റെ ആദ്യ ഗഡു ബഷീർ ഹാജിയിൽ നിന്ന് കോ-ഓഡിനേറ്റർ അസൈൻ ഏറ്റുവാങ്ങി.
Post a Comment