മുക്കം: മൂന്നുമാസം പിന്നിട്ട
തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൗൺസിലർ ഗഫൂർ മാസ്റ്റർ മുസ്ലിം ലീഗ് കൗൺസിലർ എംകെ യാസർ എന്നിവർ കൊണ്ടുവന്ന പ്രമേയത്തിന് നഗരസഭാചെയർമാൻ കൗൺസിൽ മീറ്റിംഗിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുക്കം നഗരസഭയിൽ കൗൺസിൽ മീറ്റിങ്ങിനിടെ
പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു .
നടുതളത്തിലിറങ്ങിയും മുദ്രാവാക്യം വിളിച്ചുമാണ് കൗൺസിലർമാർ പ്രതിഷേധിച്ചത് .
ന്യായമായ അവകാശങ്ങൾക്ക് വേണ്ടി മൂന്നുമാസം പിന്നിട്ട തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൗൺസിലർ ഗഫൂർ മാസ്റ്റർ മുസ്ലിം ലീഗ് കൗൺസിലർ എംകെ യാസർ എന്നിവർ കൊണ്ടുവന്ന പ്രമേയത്തിന് നഗരസഭാചെയർമാൻ കൗൺസിൽ മീറ്റിങ്ങിൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി കൗൺസിലർമാർ മുക്കം നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ നടുതളത്തിലിറങ്ങിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്.
20 ദിവസം മുമ്പ് കൊടുത്ത പ്രമേയത്തിനാണ് ചെയർമാൻ അനുമതി നിഷേധിച്ചത്. തന്നോട് കൂടിയാലോചിക്കാത്ത പ്രമേയത്തിന് അനുമതി നൽകാൻ പറ്റില്ലെന്ന് പറഞ്ഞാണ് ചെയർമാൻ അനുമതി നിഷേധിച്ചത് . വിഷയം സംസ്ഥാനസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കണമെന്നായിരുന്നു തങ്ങൾ ആവശ്യപ്പെട്ടതൊന്നും എന്നാൽ തൊഴിലാളി പാർട്ടി എന്ന് പറയുന്ന എൽ.ഡി.എഫ് ഭരിക്കുന്ന മുക്കം നഗരസഭാ ഭരണസമിതി തൊഴിലാളികൾക്ക് ഒപ്പം നിൽക്കേണ്ടതിനു പകരം തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ കൗൺസിലർ പറഞ്ഞു .
കൗൺസിലർമരായ ഗഫൂർ മാസ്റ്റർ, വേണു കല്ലുരുട്ടി , എംകെ യാസർ , ഗഫൂർ കല്ലുരുട്ടി , വേണു മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം
Post a Comment