മണാശേരി: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ സിപിഐഎം
മണാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന
യോഗവും നടത്തി.
മികച്ച സി പി എം സംഘാടകനും ഭരണകർത്താവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. പ്രതിസന്ധികളിലും തളരാത്ത പോരാളിയായിരുന്നു സിപിഎമ്മിനെ സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനെന്ന് യോഗം അനുസ്മരിച്ചു.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എൻ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ദിപു പ്രേംനാഥ് സ്വാഗതം ആശംസിച്ചു. മുക്കം മുനിസിപ്പൽ ചെയർമാൻ പി ടി ബാബു, എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ കുഞ്ഞൻ മാസ്റ്റർ
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം കെ കണ്ണൻ, സ്വാമി, പി പ്രേമൻ, അനിൽകുമാർ, ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Post a Comment