കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതികൾ നവീകരക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ബദാംചുവട് കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ബാബു മൂട്ടോളി അധ്യക്ഷൻ ആയി. ബേബി തടത്തിൽ മുഖ്യതിഥി ആയി. കമ്മിറ്റി പ്രസിഡന്റ് സുനിൽ മാടക്കുന്നേൽ, സെക്രട്ടറി ബേബി, നാരായണൻ അട്ടംകാട്ടിൽ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment