മുക്കം:കൃത്യനിർവ്വഹണത്തിനിടെ മരണപ്പെട്ട വനം വകുപ്പിലെ RRT അംഗവും താത്കാലിക ജീവനക്കാരനുമായ ടി.കെ ഹുസൈൻ കൽപ്പൂരിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സമാഹരിച്ച തുക കൈമാറി.കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷനും കേരള ഫോറസ്റ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും സമാഹരിച്ച തുകയാണ് ഹുസൈന്റെ കുടുംബാംഗങ്ങൾക്ക് ബഹു.വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ കൈമാറിയത്.വെസ്റ്റ്ഹിൽ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷനായി.KFRA സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.KFRA പ്രസിഡണ്ട് R.അഥീഷ്,ട്രഷറർ B.ദിലീഷ്,KFGOA പ്രസിഡണ്ടും ACF മായ ശ്രീ ജോഷിൽ തുടങ്ങിയവരും ഹുസൈന്റെ മക്കളും പങ്കെടുത്തു.
Post a Comment