Oct 26, 2022

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരികെ വീട്ടിലെത്തി.


താമരശ്ശേരി: താമരശ്ശേരിയിൽ നിന്ന്
ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ
വ്യാപാരി തിരികെ വീട്ടിലെത്തി. 
ഇന്നലെ രാത്രി 11:30 യോടു കൂടി അഷറഫ് വീട്ടിൽ എത്തിയത്.
ഇയാളെ വിട്ടയച്ചു എന്ന് പൊലീസിന്
രാവിലെ വിവരം കിട്ടിയെങ്കിലും ഇതുവരെ
കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമരശ്ശേരി
പൊലീസ് ഇയാളിൽ നിന്ന് വിശദമായ മൊഴി
എടുക്കും. കൊല്ലത്ത് കണ്ണുകെട്ടി ഇറക്കി
വിട്ടുവെന്നും അവിടെ നിന്ന് ബസ്സിൽ
കോഴിക്കോട് എത്തിയെന്നുമാണ് അഷ്റഫ്
പറയുന്നത്. മൊബൈൽ ഫോൺ
കൊട്ടേഷൻ സംഘം
കൈവശപ്പെടുത്തിയെന്നും അഷ്റഫ്
പറയുന്നു. കരിപ്പൂർ സ്വർണക്കടത്ത്
കേസിലെ പ്രതിയായ അലി ഉബൈറാനാണ്
തട്ടിക്കൊണ്ടുപോകലിന്റെ
സൂത്രധാരനെന്നാണ് പൊലീസിന്റെ
നിഗമനം.
വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ
ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പൊലീസ്
നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന
മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി
8.45 നാണ് താമരശേരിയിൽ നിന്ന് രണ്ട്
വാഹനങ്ങളിൽ എത്തിയ സംഘം
തട്ടിക്കൊണ്ടുപോയത്. സിസിടിവി
ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും
അടിസ്ഥാനമാക്കി ഊർജ്ജിതമായി
അന്വേഷണം നടത്തിയിട്ടും അഷറഫ്
എവിടെയെന്ന് കണ്ടെത്താൻ
സാധിച്ചിരുന്നില്ല. കരിപ്പൂർ സ്വർണക്കടത്ത്
കേസിൽ പ്രതിയായ അലി ഉബൈറാന്റെ
നേതൃത്വത്തിലുളള സംഘമാണ്
അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന്
പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ
തിരിച്ചറിയൽ രേഖകൾ
ഉപയോഗിച്ചായിരുന്നു
തട്ടിക്കൊണ്ടുപോകാനുളള
വാഹനങ്ങളിലൊന്ന് വാടകയ്ക്കക്ക്
എടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only