കൂടരഞ്ഞി: കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയും മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.
ബഹുമാനപ്പെട്ട ഫാ. ഫ്രാൻസിസ് വെള്ളമാക്കൽ (യൂണിറ്റ് ഡയറക്ടർ ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തപ്പെട്ട ക്യാമ്പിൽ മുക്കം സെന്റ് ജോസഫ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ, അസ്ഥിരോഗം, ദന്ത രോഗം ,ഡയറ്റീഷൻ എന്നീ വിഭാഗങ്ങളിലെ പ്രത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ ഷാരോൺ (യൂണിറ്റ് പ്രസിഡന്റ് ) വെട്ടികാനയിൽ
അലൻ മലശ്ശേരിൽ (മേഖല പ്രസിഡന്റ് )
സി. അലൻ മരിയ (മേഖല അനിമറ്റർ )
,അഖില
തോമസ് (രൂപത വൈസ്പ്രസിഡന്റ് ),മൈക്കിൾ സണ്ണി (മേഖല സെക്രട്ടറി ),അസിൻ ( യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നിവർ സംസാരിച്ചു.
Post a Comment