Oct 28, 2022

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു".


കോഴിക്കോട് : മുൻ കേന്ദ്രമന്ത്രിയും മുതിർന്ന
ജനതാദൾ നേതാവുമായിരുന്ന എംപി
വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ
അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ
സ്വകാര്യ ആശുപത്രിയിൽ
ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം.
മാതൃഭൂമി ഡയറക്ടറാണ്.
മൃതദേഹം വെള്ളിയാഴ്ച വൈകീട്ടുവരെ
കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ
പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ
വയനാട് കൽപ്പറ്റയിലെ വസതിയിൽ
എത്തിക്കും. സംസ്കാരം നാളെ (ശനിയാഴ്ച്ച)
ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് കൽപ്പറ്റ
പുളിയാറൻമലയിലെ വീട്ടുവളപ്പിൽ.
മക്കൾ: എം.വി. ശ്രേയാംസ് കുമാർ
(മാനേജിങ്ങ് ഡയറക്ടർ, മാതൃഭൂമി), എം.വി.
ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി.
മരുമക്കൾ: എം.ഡി. ചന്ദ്രനാഥ്, കവിത
ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ
(ബെംഗളൂരൂ).

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only