നാലുദിവസങ്ങളിലായി തിരുവമ്പാടിയിൽ നടന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളും ഹയർസെക്കൻഡറി വിഭാഗത്തിൽ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളും ഓവറോൾ ചാമ്പ്യൻമാരായി.
എൽപി വിഭാഗത്തിൽ തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളും യു പിയിൽ മണാശേരി ഗവ. യുപി, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി. ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ജേതാക്കളായി.
എൽപിയിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി, മണാശേരി ഗവ. യുപി സ്കൂളുകളും യുപി വിഭാഗത്തിൽ കൊടിയത്തൂർ ജി എം യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻ ടി. ഡറി സ്കൂളും ഹയർ സെക്കൻഡ റി വിഭാഗത്തിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനക്കാരായി.
സംസ്കൃതോത്സവം യുപി വി ഭാഗത്തിൽ മുത്താലം വിവേകാനന്ദ വിദ്യാനികേതനും ഹൈസ്കൂളിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളും കിരീടം ചൂടി.
അറബിക് സാഹിത്യോത്സവത്തിൽ എൽപി വിഭാഗത്തിൽ കൊടിയത്തൂർ ജിഎം യുപി സ്കൂൾ യുപി വിഭാഗത്തിൽ പന്നിക്കോട് എയുപി സ്കൂളും ഹൈസ് സ്കൂൾ വിഭാഗത്തിൽ കൊടിയത്തൂർ പി ടി എം ഹൈസ്കൂളും ചാമ്പ്യൻമാരായി.
സമാപനസമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി ജമീല, പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി പുളിക്കാട്ട്, ആദർശ് ജോസഫ്, വി പി സ്മിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓങ്കാരനാഥൻ, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി രാമചന്ദ്രൻ കരിമ്പിൽ ലിസി അബ്രാഹം പ്രിൻസിപ്പൽ ഫോറം പ്രതിനിധി സന്തോഷ് മുത്തേടം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോളി ഉണ്ണിയപ്പള്ളി, സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ സെക്രട് ഹാർട്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി പി തോമസ് ഇൻഫെന്റ് ജീസസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ സങ്റ്റ മരിയ, പി ടിഎ പ്രസിഡന്റ്മാരായ അനീഷ് കുമാർ ജനീഷ് ഇളംതുരുത്തി, സെബാസ്റ്റ്യൻ ജോസഫ് തോമസ് ഷീജ സംഘടന പ്രതിനിധികളായ സിബി കുര്യാക്കോസ് അജീഷ് ഷംസുദ്ദീൻ ശ്രീജിത്ത് വി ഇസഹാക്ക് ട്രോഫി കമ്മിറ്റി കൺവീനർ ജാബിർ എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിപറമ്പിൽ സ്വാഗതവും, അബ്ദുൾ റഷീദ് അൽ ഖാസിമി നന്ദിയും പറഞ്ഞു.
വിജയിച്ച സ്കൂളുകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തിരുവമ്പാടി അങ്ങാടി വലയംവച്ചു ആഹ്ലാദപ്രകടനം നടത്തി.
Post a Comment