പ്രണയത്തിനു പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്.
ലാഹോറിൽവച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായത് ഒരു മൂളിപ്പാട്ടും. ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടുമായിരുന്നു. ഇതിൽ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും പ്രണയത്തിലായി എന്നുമാണ് ഇവർ പറയുന്നത്.
പ്രണയത്തിൽ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോൾ താമസിക്കുന്നത്.
Post a Comment