Nov 29, 2022

നെയ്മറിന് പനിയും; പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയില്‍ ബ്രസീല്‍ ആരാധകർ.


ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ കാസെമിറോയാണ് സ്വിറ്റ്‌സര്‍ലന്‍സിനെതിരെ കാനറികള്‍ക്കായി വിജയഗോള്‍ നേടിയത്. എന്നാല്‍ ഈ മത്സരത്തോടെ ലോകകപ്പിലെ അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍.


ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 1-0ന് ബ്രസീല്‍ ടീം നേടിയ വിജയം കാണാന്‍ പരുക്കേറ്റ് വിശ്രമത്തിലായ സൂപ്പര്‍ താരം നെയ്മര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നില്ലെന്ന് സഹതാരം വിനീഷ്യസ് ജൂനിയര്‍. റൂമില്‍ തന്നെ തുടരുകയായിരുന്നു നെയ്മറെന്നും അദ്ദേഹം പറഞ്ഞു. റൂമില്‍ ടിവിയില്‍ കളി കാണുന്ന ചിത്രങ്ങള്‍ നെയ്മര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അതേ സമയം പരുക്കേറ്റ മറ്റൊരു ബ്രസീല്‍ താരമായ ഡാനിലോ മത്സരം കാണാന്‍ ടീമിനോടൊപ്പം സ്റ്റേഡിയത്തിലെത്തിയിരുന്നു. Also Read - 'അര്‍ജന്റീന സെമി ഫൈനലില്‍ ഉണ്ടാവും'; ഇത് റൂണിയുടെയും ഫിഗോയുടെയും ഉറപ്പ് ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ കളിക്കുന്നതിനിടെ നെയ്മറിന് കണങ്കാലിനാണ് പരുക്കേറ്റത്. അതിനെ തുടര്‍ന്ന് താരത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരം നഷ്ടപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും കളിക്കാനിറങ്ങില്ല എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരത്തിന് വരാന്‍ കഴിയാത്തതില്‍ നെയ്മറിന് വല്ല സങ്കടമുണ്ട്. അദ്ദേഹത്തിന് നല്ല സുഖമില്ല. കാലിന് സുഖമില്ലാത്തത് കൊണ്ട് മാത്രമല്ല, ലേശം പനിയുമുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് തിരിച്ചുവരാനാവട്ടെ എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് വിനീഷ്യസ് ജൂനിയര്‍ പറഞ്ഞു.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ കാസെമിറോയാണ് സ്വിറ്റ്‌സര്‍ലന്‍സിനെതിരെ കാനറികള്‍ക്കായി വിജയഗോള്‍ നേടിയത്. എന്നാല്‍ ഈ മത്സരത്തോടെ ലോകകപ്പിലെ അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍.കളിച്ച രണ്ട് മത്സരങ്ങളിലും ഏകപക്ഷീയമായ ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയങ്ങള്‍. മൂന്ന് ഗോളുകള്‍ അടിച്ചപ്പോള്‍ ഒരു ഗോളുപോലും ടീം വഴങ്ങിയിട്ടില്ല. മാത്രമല്ല ഇതുവരെ കാനറികളുടെ വല ലക്ഷ്യമാക്കി ഒരു ഷോട്ടു പോലും വന്നിട്ടില്ല. സെര്‍ബിയയ്ക്കോ സ്വിറ്റ്സര്‍ലന്‍ഡിനോ ബ്രസീല്‍ പോസ്റ്റിലേക്ക് ഒറ്റ ഷോര്‍ട്ട് ഓണ്‍ ടാര്‍ഗറ്റു പോലും അടിക്കാനായിട്ടില്ല. ഇത് ലോകകപ്പിലെ അപൂര്‍വ നേട്ടമാണ്. 1966 മുതല്‍ ഒരു ലോകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഒറ്റ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത രണ്ടാമത്തെ ടീം ആണ് ബ്രസീല്‍. ഇതിന് മുമ്പ് 1998ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ആണ് ആദ്യ രണ്ട് കളികളില്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും വഴങ്ങാത്ത ടീം. 

 ഈ നേട്ടം ബ്രസീല്‍ ടീമിന്റെ കരുത്തുറ്റ പ്രതിരോധത്തിന് അവകാശപ്പെട്ടതാണ്. സെര്‍ബിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഡാനിലോ, തിയാഗോ സില്‍വ, മാര്‍കീനോസ്, സാന്‍ഡ്രോ എന്നിവരടങ്ങിയ പ്രതിരോധം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഡാനിലോക്ക് പകരം എഡര്‍ മിലിറ്റാവോ ഫുള്‍ ബാക്ക് സ്ഥാനത്ത് എത്തിയ പ്രതിരോധ നിരയും ഗോളോ ഓണ്‍ ഗോള്‍ ടാര്‍ഗറ്റോ അടിപ്പിക്കാതെ മികച്ചുനിന്നു. അലിസണ്‍ ബെക്കറാണ് ബ്രസീലിന്റെ ഗോള്‍കീപ്പര്‍. ഗ്രൂപ്പ് ജിയിലെ അടുത്ത മത്സരത്തില്‍ കാമറൂണിനെയാണ് കാനറികള്‍ നേരിടുന്നത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only