Nov 27, 2022

"വയോധികയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിൽ"


ഇടുക്കി നാരകക്കാനത്ത് വയോധികയെ തീ കൊളുത്തി കൊന്ന കേസിൽ പ്രതി പിടിയിൽ . കൊല്ലപ്പെട്ട ചിന്നമ്മയുടെ അയൽവാസി വെട്ടിയാങ്കൽ സജിയാണ് അറസ്റ്റിലായത്. മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്നാട്ടിലെ കമ്പത്തു നിന്നാണ് പ്രതി വെട്ടിയാങ്കൽ സജി എന്ന തോമസിനെ പൊലീസ് പിടികൂടിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ 

സംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതക ശേഷം പ്രതി സംസ്ഥാനം വിടുകയായിരുന്നു. മോഷണശ്രമം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ സജി കൊലപ്പെടുത്തിയത്. വെട്ടുകത്തിയുടെ പുറകുവശം കൊണ്ട് ചിന്നമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. ശേഷം വാക്കത്തി കൊണ്ട് വെട്ടി . പിന്നീട് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ജീവനോടെ കത്തിച്ചു.

കൊലപാതകശേഷം പ്രതി ചിന്നമ്മയുടെ സ്വർണ ആഭരണം മോഷ്ടിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു. ഇതിനുശേഷമാണ് നാടുവിട്ടത്. കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതിയെ പിടിക്കാൻ ആയത് വലിയ നേട്ടമായാണ് പൊലീസ് കാണുന്നത്. ബുധനാഴ്ചയാണ് കുമ്പിടിയാമാക്കൽ ചിന്നമ്മ ആൻറണിയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only