Nov 11, 2022

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ നൂതന ആശയവുമായി കുടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ വിദ്യാർഥികൾ


കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വ്യായാമം വഴി വൈദ്യുതി ഉണ്ടാക്കി വ്യത്യസ്തരാകുകയാണ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഫിൻ കെ എയും മെൽവിൻ മാത്യു ജേക്കബും. 


ആൾട്ടർനേറ്റർ ഘടിപ്പിച്ച വ്യായാമ സൈക്കിളിൽ ഒരു മണിക്കൂർ വ്യായാമം ചെയ്താൽ ഒരു ദിവസം വീട്ടിൽ ഉപയോഗിക്കുന്നതിന് ആവിശ്യമുള്ള വൈദ്യുതി ഉല്പാദിപ്പിക്കാം എന്നാണ് ഈ മിടുക്കൻമാരുടെ കണ്ടെത്തൽ.

ഇവരുടെ നൂതന ആശയത്തിന് ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗം വർക്കിംഗ് മോഡൽ മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു.

വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന ഊർജ്ജത്തെ ഒരു ആൾട്ടർനേറ്റർ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റി ബൾബ് , മിക്സി തുടങ്ങിയ ഉപകരണങ്ങൾ തൽസമയം പ്രവർത്തിപ്പിക്കുന്നതിന് പുറമെ ഈ വൈദ്യുതി ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാമെന്നും ഇവർ പറയുന്നു.

 കൂടരഞ്ഞി കപ്പോടത്ത് അഷ്റഫ് -മറിയംബി ദമ്പതികളുടെ മകനാണ് അഫിൻ.

കൂടരഞ്ഞി മംഗലത്തിൽ ജേക്കബ് മാത്യു -റീജ ദമ്പതികളുടെ മകനാണ് മെൽവിൻ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only