കോഴിക്കോട് നഗരത്തിൽ പുതിയങ്ങാടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടിമിന്നലേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം. കാരാപ്പറമ്പ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്കൂളിൽ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളിൽ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
Post a Comment