Nov 10, 2022

മുസ്ലിം ലിഗ് നേതാവ് വണ്ടൂർ കെ.ഹൈദരലി മരണപ്പെട്ടു.


മലപ്പുറം: മുസ്ലിം ലിഗ് നേതാവ് വണ്ടൂർ കെ.ഹൈദരലി പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.


 സ്വതന്ത്ര തൊഴിലാളി യൂണിയൻ(STU) സംസ്ഥാന നേതാവും, മലപ്പുറം ജില്ലാ പ്രസിഡണ്ടായും അനേക കാലം പ്രവർത്തിച്ചു.
  
വണ്ടൂർ നിയോജക മണ്ഡലം മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയായും, വണ്ടൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ഹൈദരലി സാഹിബ് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പറായിരുന്നു.

വണ്ടൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്, REWS സംസ്ഥാന ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

  ഖബറടക്കം ഇന്ന് 10/11/22 വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം 4 മണിക്ക് വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only