കോഴിക്കോട് നിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ മധ്യപ്രദേശിലെ ജബൽപൂർ -റീവ ദേശിയപാതയിൽ വച്ച് ആക്രമണം. ഇന്ന് രാവിലെ 11.30 ഓടെ വെടിവച്ചതെന്നാണ് സംശയമെന്ന് കോഴിക്കോട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ ഫഹദ് പറഞ്ഞു.
സംഭവത്തെ തുടർന്ന് വാഹനത്തിന്‍റെ ചില്ലുകൾ പൂർണമായി തകർന്നു. റീവയിലെ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെന്നും തുടർയാത്രക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടെന്നും ആംബുലൻസ് ഡ്രൈവർ അറിയിച്ചു. ഫറോക്കിൽ കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പോയ ആംബുലൻസിന് നേരെയായിരുന്നു ആക്രമണം.
Post a Comment