Nov 26, 2022

സ്റ്റാമ്പുകളിൽ ലോകകപ്പ് ചരിത്രവുമായി വികാസ്"


1930 മുതൽ ഉള്ള ലോകകപ്പ് സ്മരണിക സ്റ്റാമ്പുകളുടെ ശേഖരം

കോഴിക്കോട് : ലോകകപ്പിന് വ്യത്യാസ്ഥമായ ഒട്ടേറെ സ്മരണികൾ ആതിഥെയാരായ ഖത്തർ ഒരുക്കിയിട്ടുണ്ട്... കറൻസിയും നാണയങ്ങളും സ്റ്റാമ്പുമൊക്കെ ഇതിൽ പെടും.. മത്സരിക്കുന്ന 32 ടീമുകളുടെയും ഗ്രൂപ്പ്‌ തിരിച്ചുള്ള പ്രത്യേക സ്റ്റാമ്പുകൾ ആണ് ഖത്തർ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റാമ്പുകളുടെ സമ്പൂർണ ശേഖരം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ബിലാത്തിക്കുളം സ്വദേശി വികാസ്. രണ്ട് ഗ്രൂപ്പുകളിലെ എട്ട് ടീമുകളുടെത് വീതമുള്ള നാല് ആൽബമായാണ് ഖത്തർ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഫുട്‌ബോൾ ചരിത്രത്തി നൊപ്പം സഞ്ചരിക്കുന്നവർക്ക് ഈ ആൽബം ഏറെ വിലപ്പെട്ടതാണ്.. തന്റെ സ്റ്റാമ്പ് ശേഖരണ താല്പര്യം അറിയുന്ന സുഹൃത്തുക്കൾ വഴിയാണ് ആൽബം ഇത്രയും വേഗത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞത് എന്നും വികാസ് പറയുന്നു


ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലൗഈബിനെ ചിത്രികരിച്ച പ്രത്യേക സ്റ്റാമ്പും ഉടൻ വികാസിനെ തേടിയെത്തും.1930 -ലെ ഉറുഗ്വയ് ലോകകപ്പ് മുതൽ പുറത്തിറങ്ങിറക്കിയ സ്മരണിക സ്റ്റാമ്പുകളുടെ വിപുല ശേഖരം വികാസിന്റെ പക്കൽ ഉണ്ട്‌. രണ്ടാം ലോക മഹായുദ്ധം കാരണം 1942ലും 1946ലും ലോകകപ്പ് ഫുട്ബോൾ മത്സരം നടന്നില്ല. അതിന് ശേഷം ഉള്ള എല്ലാ സ്റ്റാമ്പുകളും പ്രത്യേക ആൽബം ആക്കി വികാസ് സൂക്ഷിക്കുന്നുമുണ്ട്..


 
1986ലെ മെക്സിക്കോ ലോകകപ്പിലും 1998ലെ ഫ്രാൻസ് ലോകകപ്പിലും പുറത്തിറക്കിയ പ്രത്യേക നാണയങ്ങൾ,1994ലെ അമേരിക്ക ലോകകപ്പിൽ സ്മരണികയായി പുറത്തിറക്കിയ ഓട്ടോ ഫോക്കസ് ഫിലിം ക്യാമറ തുടങ്ങിയ അപൂർവ ശേഖരങ്ങളും വികാസിന്റെ പക്കൽ ഉണ്ട്‌..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only