മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന 'സദ' മിസ്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന അസ്‌ലമി ഫെസ്റ്റിന് മർഹും അലി അക്ബർ നഗരിയിൽ തുടക്കം.
മൂന്നു ടീമുകളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മുപ്പത്തോളം വ്യത്യസ്ത കലാപരിപാടികളിൽ നൂറോളം മത്സരാർഥികൾ പങ്കെടുക്കും.
പരിപാടിയുടെ ഉദ്ഘാടനം സമസ്ത തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കെ ഹുസൈൻ ബാഖവി അമ്പലക്കണ്ടി നിർവഹിച്ചു. സദ പ്രസിഡന്റ് അബ്ദു സമദ് അമ്പലവയൽ അദ്യക്ഷനായി. വിടൽ മൊയ്‌തു സാഹിബ് മുഖ്യാതിഥിയായി.
പരിപാടിയിൽ ഉസ്താദുമാരായ കീലത്ത് അബ്ദു റഹ്മാൻ ബാഖവി മുക്കം, നസീർ ഹുദവി മഞ്ചേരി, മുഹമ്മദ് കാരമൂല, ജബ്ബാർ കാരമൂല എന്നിവർ ആശംസകൾ അറിയിച്ചു.
അർഷദ് കടുങ്ങല്ലൂർ, സയ്യിദ് യാസീൻ കൂടത്തായി, സയീദ് ആനയാം കുന്ന്, നാഫിഹ് ആനയാംകുന്ന്, നജാദ് എകരൂൽ, നഹ്‌മൽ നാസ് മലാം കുന്ന് എന്നിവർ നേതൃത്വം നൽകി. സദ സെക്രട്ടറി മുനവ്വർ വളാട് സ്വാഗതവും ട്രഷർ അൻഷാദ് അരീക്കോട് നന്ദിയും പറഞ്ഞു.
Post a Comment