തിരുവമ്പാടി:കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ്ങ് സെന്ററിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി കെ.എസ്.ആർ.ടി.സിക്ക് കൈമാറിയെങ്കിലും ഓപ്പറേറ്റിങ്ങ് സെൻ്റർ ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്രവർത്തിക്കുന്നത്.
ഓപ്പറേറ്റിംഗ് സെന്റർ നിർമ്മാണം തുടങ്ങാത്തതിനെതിരെ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു..ഓഫീസ് ഗ്രാമപഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിലുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
3 വർഷം മുൻപ് അന്നത്തെ ഗതാഗത മന്ത്രി നിർമ്മാണ പ്രവർത്തി ഉൽഘാടനം ആഘോഷമായി നടത്തിയെങ്കിലും നാളിതുവരെയായി ഒരു പ്രവർത്തിയും ആരംഭിച്ചിട്ടില്ല.
മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമാണ് കെ.എസ്.ആർ.ടി.സി
ഡിപ്പോ നിർമ്മാണത്തിൽ എം എൽ.എ നിസംഗത അവസാനിപ്പിക്കണമെന്നും സർക്കാർ അടിയന്തരമായി ഡിപ്പോ നിർമ്മാണത്തിനു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനും തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, റോബർട്ട് നെല്ലിക്ക ത്തെരുവിൽ, മനോജ് വാഴേപ്പറമ്പിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ടി.ജെ.കുര്യാ’ച്ചൻ ,ഹനീഫ ആച്ചപ്പറമ്പിൽ’ ബിന്ദു ജോൺസൺ, ഷിജു ചെമ്പനാനി, ലിസി സണ്ണി പ്രസംഗിച്ചു
Post a Comment