പുതുപ്പാടി: മലപുറത്ത് പ്രദേശത്ത് പുലി ഇറങ്ങിയതായി സംശയം. നീറ്റിങ്ങൽ പ്രദേശത്തെ വയലിൽ നിന്ന് റോഡിലേക്ക് കയറി റബ്ബർ തോട്ടത്തിലേക്ക് പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം.
രാത്രിയിലെ വഴിയാത്രക്കാരും മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷംസീർ പോത്താറ്റിൽ പറഞ്ഞു.
നാളെ രാവിലെ ഫോറസ്റ്റ് അധികൃതർ എത്തി പരിശോധന നടത്തും.
Post a Comment