തിരുവമ്പാടി:മുക്കം ഉപജില്ല കലേത്സവം അരങ്ങ് തകർത്ത് മുന്നേറുമ്പോൾ കലവറയിൽ മിന്നിതിളങ്ങുകയാണ് രാഹുൽ ബ്രിഗ്രേഡ്.
വിദ്യാർഥികളും, അധ്യാപകരും, വാളണ്ടിയർമാരും ഉൾപ്പെടെ
മൂവായിരത്തോളം ആളുകൾക്കാണ് ആദ്യ ദിവസം ഇവർ ഭക്ഷണം വിളമ്പിയത്.
സംഘാടകരെ പൊലും അൽഭുതപ്പെടുത്തി ആദ്യ ദിവസം ഒരു പരാതിയുമില്ലാതെയാണ് ഇവർ ഭക്ഷണ വിതരണം പൂർത്തിയാക്കിയത്.
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും എത്തിയ 60 ഓളം വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം.
രാവിലെ മുതൽ കലവറയുടെ നിയന്ത്രണം പൂർണ്ണമായും ഇവർ ഏറ്റെടുത്തു കലവറയിലെക്ക് പ്രവേശിക്കുന്ന വിദ്യാർഥികളെ നിറപുഞ്ചിരിയൊടെ സ്വീകരിക്കുന്നത് മുതൽ ഇവർ ഭക്ഷണം കഴിച്ച് ഭക്ഷണശാല വിടുന്നത് വരേ ബ്രിഗ്രേഡ് അംഗങ്ങളുടെ കരുതൽ വിദ്യാർഥികൾക്കും പുതിയ അനുഭവമായി.
രാവിലെ 11.30 ന് ആരംഭിച്ച ഭക്ഷണ വിതരണം അവസാനിക്കുന്നത് വരെ ഒരിക്കൽ പൊലും ഭക്ഷണശാലയിൽ നീണ്ട ക്യൂ രൂപപ്പെട്ടില്ല എന്നതും ഇവരുടെ സംഘാടന മികവിന് തെളിവായി.
ഭക്ഷണകമ്മിറ്റി അംഗങ്ങളായ മാതൃവേദി അംഗങ്ങൾ,അധ്യാപകർ
എന്നിവരും
നിഷാദ് വീച്ചി,അജ്മൽ യു.സി,നിഷാദ് മുക്കം, ജോർജ്കുട്ടി കക്കാടംപൊയിൽ, റിയാസ് കാക്കവയൽ, സക്കീർ തിരുവമ്പാടി, ജിൻ്റോ പുഞ്ചത്തറപ്പിൽ, മുന്ദീർചേന്ദമംഗല്ലൂർ, റഷീദ്, അനിൽ,മോഹനൻ, സതീശ്, സുലൈഖ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി
രാഹുൽ ബ്രീഗ്രേഡിന് പിന്തുണയുമായി ഒപ്പം ചേർന്നു.
പ്രകാശ് മുക്കം :
Post a Comment