പാറശാല ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പങ്കെടുപ്പിച്ചുള്ള തെളിവെടുപ്പിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്.വീടിന് മുന്നിൽ വൻ ജന സന്നാഹമാണുള്ളത്.
കണ്ടെടുത്തത് കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. നിർണായക തെളിവാണ് മണിക്കൂറകൾക്കകം പൊലീസ് കണ്ടെത്തിയത്. ഗ്രീഷ്‌മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്. തമിഴ്നാട് പൊലീസ് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തി. വീട്ടിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പാറശാല ഷാരോണിന്‍റെ കൊലപാതകം ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് തെളിവുനശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മയും അമ്മാവനുമായി പാറശാലയില്‍ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. അതേസമയം, ഗ്രീഷ്മയ്ക്കെതിരെ ആത്മഹ്യാശ്രമത്തിനും കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു.
Post a Comment