മുക്കം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ 138 ആം ജന്മദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ചോപ്പാടം സി. യു. സി യുടെ നേതൃത്വത്തിലാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത്. മുതിർന്ന അംഗം എം.സുബ്രഹ്മണ്യൻ പതാക ഉയർത്തി.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് ജന്മദിന കേക്ക് മുറിച്ച് ഉൽഘടനം ചെയ്തു. സാദിഖ്.എൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. അഭിജിത്ത്.കെ, ഷഹർബാൻ സി സി,ജബ്ബാർ സി. ടി, ശ്രീജയ ചോപ്പാടം,അബൂബക്കർ തയ്യിൽ ,കെ.സദാനന്ദൻ എന്നിവർ സംസാരിച്ചു.
Post a Comment