Dec 26, 2022

ഇടുക്കിയിൽ പതിമൂന്ന്ക്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 19 വർഷം കഠിന തടവ് ശിക്ഷ,


ഇടുക്കിയിൽ പതിമൂന്ന്ക്കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും. അടിവാട് സ്വദേശിയായ മധ്യവയസ്കനെയാണ് ശിക്ഷിച്ചത്. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
അതേസമയം, ഇയാൾക്കെതിരെ വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി. ജി വർഗീസാണ് ശിക്ഷ വിധിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only