Dec 29, 2022

മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം ഡിസംബർ 30 മുതൽ ജനുവരി 6 വരെ


കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ മുക്കത്തിന്റെ അതിർത്തി ഗ്രാമമായ കല്ലുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമായ മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം 2022 ഡിസംബർ 30 മുതൽ 2023ജനുവരി 6 വരെയുള്ള ദിവസങ്ങളിൽ വിവിധങ്ങളായ ആചാര, അനുഷ്ഠാന, ആഘോഷങ്ങളോടെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷ പൂർവ്വം എല്ലാവരേയും അറിയിക്കട്ടെ. വിപുലമായ ആഘോഷപരിപാടികളിലൂടെയും മാതൃകാപരമായ സംഘാടകത്തിലൂടെയും ഉത്തരകേരളത്തിന്റെ സുപ്രധാന ഉത്സവങ്ങളിലൊന്നായി മാടച്ചാല്‍ മുത്തപ്പന്‍കാവിലെ തിരുവാതിര മഹോത്സവം അറിയപ്പെട്ടുവരുന്നു. ദേശാന്തരങ്ങള്‍ താണ്ടി കേളികേട്ട മാടച്ചാല്‍ മുത്തപ്പന്റെ ചൈതന്യപാത്രമാകുവാന്‍ നിരവധി ഭക്തജനങ്ങളാണ് ഓരോ വര്‍ഷവും ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഈ വര്‍ഷം


🔰 *ഡിസംബർ* 3️⃣0️⃣ വെള്ളിയാഴ്ച്ച വിവിധ ദേശങ്ങളിൽ നിന്നുമുള്ള കാഴ്ച്ചവരവോടെ കൊടിയേറുന്ന ഉത്സവാഘോഷത്തിന്റെ ആരംഭദിവസം മാടച്ചാൽ പ്രവാസി കൂട്ടായ്‌മ സ്പോൺസർ ചെയ്യുന്ന പ്രശസ്ത സിനിമാ താരം ദേവരാജ് കോഴിക്കോടിന്റെ നായകത്വത്തിൽ ജനപ്രിയ ഗായകരും മിമിക്രി കലാകാരന്മാരും അണിനിരക്കുന്ന ഉത്സവരാവ് അരങ്ങേറുന്നതാണ്. തുടർന്ന് .

 *🔰 ഡിസംബർ3️⃣1️⃣* 
 ശനിയാഴ്ച്ച മാതൃസമിതി മാടച്ചാലും രാജൻ കല്ലുരുട്ടിയും ചേർന്ന് നയിക്കുന്ന നൃത്ത സംഗീതവിരുന്നും , 

 *ജനുവരി* 1️⃣
 ഞായറാഴ്ച്ച പ്രതിഭാ നെല്ലിക്കാപ്പൊയിൽ അവതരിപ്പിക്കുന്ന കലാസന്ധ്യയും, 

 *ജനുവരി* 2️⃣ 
തിങ്കളാഴ്ച്ച ബ്രദേഴ്സ് മല്ലശ്ശേരിയുടെ സ്പോൺസർഷിപ്പിൽ
  മൂൺലൈറ്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന സൗണ്ട് മാജിക്കും, 

 *ജനുവരി3️⃣* ചൊവ്വാഴ്ച്ച മാതൃസമിതി മാടച്ചാൽ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, 

 *ജനുവരി4️⃣* ബുധനാഴ്ച്ച സോൾജിയേഴ്സ് മാടച്ചാലിന്റെ സ്പോൺസർഷിപ്പിൽ മിനിസ്ക്രീൻ താരം വിന്നി സുമിത്രൻ നയിക്കുന്ന ചിരി മഹോത്സവവും അരങ്ങേറുന്നതാണ്. ഉത്സവത്തിന്റെ പ്രധാന ആഘോഷ ദിവസമായ ജനുവരി അഞ്ചിന് പയംകുറ്റി,വെള്ളാട്ട്,മുത്തപ്പനെ മലയിറക്കല്‍, ദീപാരാധന തുടങ്ങിയവയോടൊപ്പം പെരുവേല്‍ ശ്രീ വൈകുണ്ഡ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന താലപ്പൊലിയും ഗുരുവെള്ളാട്ടും ഇളങ്കോലും ഉണ്ടാകുന്നതാണ്. ഉത്സവത്തിന്റെ അവസാനദിവസമായ ജനുവരി 6 വെള്ളിയാഴ്ച്ച തിരുവപ്പന വെള്ളാട്ടോട് കൂടി തിരശീല വീഴുന്ന ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഈ വര്‍ഷത്തെ ഉത്സവാഘോഷത്തില്‍ പങ്കെടുക്കുന്നതിനും അന്നദാനത്തില്‍ പങ്കുചേരുന്നതിനും അഭിഷ്ടവരദായകനായ ശ്രീ മുത്തപ്പന്റെ കരുണാകടാക്ഷങ്ങള്‍ ലഭിക്കുന്നതിനുമായി എല്ലാ ഭക്തജനങ്ങളേയും ഭക്തിപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം 
ഉത്സവകമ്മറ്റി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only