Dec 20, 2022

വൈദ്യുതി തൂണിൽ പരസ്യം പതിച്ചാലും എഴുതിയാലും ക്രിമിനൽ കേസും പിഴയും,


തിരുവനന്തപുരം: വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ് ഉറപ്പ്. ഇത്തരത്തിൽ പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്തിറങ്ങി.

പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങൾ ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പർ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.

ഇതു ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരിൽനിന്ന് പിഴയും ഈടാക്കും. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

അപകടങ്ങൾവരെ ഉണ്ടാകാനുള്ള സാഹചര്യങ്ങളും ഇവ സൃഷ്ടിക്കുന്നു. ഇതുംകൂടി കണക്കിലെടുത്താണ് നിയമനടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. വൈദ്യുതി തൂണുകളിൽ ഏതെങ്കിലും തരത്തിലുള്ള കൈയേറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന കോടതി നിർദേശം നിലനിൽക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക വൈദ്യുതി തൂണുകളും പരസ്യങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only