മുക്കം : ഡിസംബർ 24ലെ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുക്കം ഫർക്കാ തല മുതിർന്ന ഉപഭോക്താവിനെ ആദരിക്കുന്ന ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗേറ്റും പടിയിലുള്ള 129 ആം നമ്പർ റേഷൻ കടയിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ശ്രീ ജംഷീദ് ഒളകര മുതിർന്ന ഉപഭോക്താവായ ശ്രീ സുലൈമാൻ കലകൊമ്പനെ പൊന്നാട അണിയിച്ച് ആദരിച്ചു... മുക്കം ഫർക്ക റേഷനിംഗ് ഇൻസ്പെക്ടർ ശ്രീ അൽത്താഫ് അഹ്മദ്, റേഷൻ കട ജീവനക്കാരൻ ശ്രീ സുനു എം പി,ജാഫർ ചാലിൽ. റഫീഖ് കലയത്ത്. ടിപി ബാദുഷ.പ്രദേശത്തെ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു
Post a Comment