Dec 8, 2022

വിമാനത്തിൽ പാസ്പോർട്ട് മറന്നു വച്ചു; പുറത്ത് ഇറങ്ങാൻ കഴിയാതെ മലയാളി യുവതി റിയാദ് എയർ പോർട്ടിൽ കുടുങ്ങി"


കോഴിക്കോട് /റിയാദ്: കോഴിക്കോട് നിന്നും റിയാദിൽ എത്തിയ യുവതി വിമാനത്തിൽ പാസ്പോർട്ട് മറന്നു വച്ചു. ഇതോടെ റിയാദിൽ ഇറങ്ങാൻ കഴിയാതെ കുടുങ്ങി. കരിപ്പൂരിൽ നിന്നു റിയാദിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്ത മലപ്പുറം ചെമ്മാട് സ്വദേശിനി സക്കീനാ അഹമ്മദാണ് തന്റെ പാസ്‌പോർട്ട് വിമാനത്തിനകത്തു മറന്നുവച്ചത്. എന്നാൽ ഈ വിവരം റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് ഇവർ അറിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 11.18 നാണ് വിമാനം ലാൻഡ് ചെയ്തത്. പാസ്‌പോർട്ട് വച്ച ബാഗ് എടുക്കാൻ മറന്ന സക്കീന ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും തിരച്ചിലിൽ വിമാനത്തിനകത്തെ സീറ്റുകളിലൊന്നും പാസ്‌പോർട്ട് കണ്ടെത്താനായില്ല. അതിനിടെ, വിശദമായ പരിശോധന നടത്തും മുൻപേ കോഴിക്കോട്ടേക്കുള്ള യാത്രക്കാരെയും വഹിച്ച് വിമാനം തിരിച്ചു പോയിരുന്നു. വിവരമറിഞ്ഞു നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും വിമാനത്താവള മേധാവിയേയും ചെന്നുകണ്ട് പരാതിപ്പെട്ടതിനെത്തുടർന്ന് വിമാനത്തിനകത്തു വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ സക്കീനയുടെ പാസ്‌പോർട്ട് കണ്ടെത്തി.ഈ വിമാനം ഇന്നലെ (ബുധൻ) അർധരാത്രി റിയാദിലെത്തുകയും പാസ്‌പോർട്ട് സക്കീനയ്ക്ക് കൈമാറുകയും ചെയ്യുന്നത് വരെ ഇവർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടതായി വരും.




Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only